ഗ്നൂ/ലിനക്സ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ ഇന്ന് വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്‍വെയര്‍ സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് സ്വതന്ത്ര സോഫ്റ്റ്‍വെയറുകളെന്നും ശ്രീ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നിര്‍വ്വചിച്ച നാല് സ്വാതന്ത്ര്ങ്ങളാണ് ഈ ആശയത്തിന് വ്യക്തത നല്‍കിയതെന്നുമൊക്കെ മിക്കവര്‍ക്കും (ഇതുമായി ബന്ധപ്പെടുന്നവര്‍ക്കെങ്കിലും) അറിയാം.
സോഫ്റ്റ്‍വെയര്‍ എന്ന ഇടുങ്ങിയ ഒരു മേഖലയില്‍ മാത്രം നിലനില്ക്കുന്നതല്ല ഈ കാഴ്ചപ്പാട്. മറിച്ച് അറിവിന്റെ സ്വാതന്ത്ര്യം എന്ന വലിയ സ്വപ്നത്തിന്റെ, അഥവാ, വലിയ ഒരു ലക്ഷ്യത്തിന്റെ ആദ്യ പടി മാത്രമാണ് സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍. ഇന്റര്‍നെറ്റ് എന്ന മഹത്തായ വലക്കെട്ടില്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് കമ്പ്യൂട്ടര്‍ വിദഗ്ധരായിരുന്നു എന്നതിനാല്‍ മാത്രമാണ് ഈ "സ്വാതന്ത്ര്യ പ്രസ്ഥാനം" സോഫ്റ്റ്‍വെയര്‍മേഖലയില്‍ ആദ്യം വിജയം കണ്ടത്. ഈ വിജയം അറിവിന്റെ അഥവാ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.
കേരളാ ഗവണ്‍മെന്റ് പുതിയ ഐറ്റി നയത്തിലൂടെ ഇതേ സമീപനമാണ് മുന്നോട്ടുവെയ്ക്കുന്നത്. "ഏവരേയും ഉള്‍ക്കൊള്ളുന്ന, വിജ്ഞാനാധിഷ്ഠിത സമൂഹമത്തിലേക്ക്" എന്നതാണ് പുതിയ നയത്തിന്റെ കാഴ്ചപ്പാടുതന്നെ. സ്വതന്ത്ര വിജ്ഞാനത്തിന് പൊതുവായും സ്വതന്ത്രസോഫ്റ്റ്‍വെയറിന് പ്രത്യേകമായും ഈ നയം ഊന്നല്‍ നല്കുന്നുണ്ട്.
ഇത്രയും വ്യക്തമായി സ്വതന്ത്ര വിജ്ഞാനത്തിന് പിന്തുണ നല്കുന്ന ഒരു നയം രൂപീകരിപ്പിക്കാനായി എന്നത്, ഭരണാധികാരികളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി എന്നത്, ഒരു വലിയ നേട്ടമാണ്. എന്നാല്‍ നയത്തില്‍ എന്തൊക്കെ പറഞ്ഞാലും പ്രവര്‍ത്തിയില്‍ അതൊക്കെ വരുത്തുക എളുപ്പമല്ല. ആ ചുമതല സ്വതന്ത്ര വിജ്ഞാനകൂട്ടങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. വിക്കിപീഡിയ, ഫ്ളിക്കര്‍, ബ്ലോഗ്, ഓപ്പണ്‍ അസസ്, സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ തുടങ്ങിയ മേഖലകളിലുള്ള ആള്‍ക്കാരൊക്കെ ഈ ശ്രമത്തില്‍ പങ്ക് ചേരണം. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. കൂടെ, അതത് മേഖലകളില്‍ സ്വതന്ത്ര വിജ്ഞാനമെന്ന കാഴ്ചപ്പാടിനെ പ്രചരിപ്പിക്കാനും, കൂടുതല്‍ പേരെ അവരുടെ പ്രസിദ്ധീകരണങ്ങളെ സ്വതന്ത്ര വിജ്ഞാനങ്ങളാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികുയും വേണം..
ഈ കാര്യങ്ങള്‍ക്കെല്ലാമായി ഒരു സ്വതന്ത്ര വിജ്ഞാനകൂട്ടായ്മ 27ാം തീയതി ഏര്‍ണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്നു. കേരളാ ഗവണ്‍മെന്റ് സ്ഥാപനമായ ഐടി. മിഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. എങ്കിലും കേവലം ഒരു സര്‍ക്കാര്‍ പരിപാടിയായല്ലാ, മറിച്ച് കൂട്ടായ്മകളുടെ കൂട്ടായ്മയായാണ് ഇത് ഉദ്ധേശിക്കുന്നത്.. ഒരു നല്ല തുടക്കമാവുമെന്ന് ആശിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://free-knowledge.web4all.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.
അപ്പോ, എല്ലാരും വരൂല്ലോ?.... 27 ന് കാണാം..
വിവിധ മേഖലകളെക്കുറിച്ച്....
1. വിക്കി പീഡിയ
വിക്കിപീഡിയയുടെ പ്രാധാന്യമൊന്നും ഞാന്‍ വിവരിക്കേണ്ടതില്ലല്ലോ.. മലയാളത്തിലും വിക്കിപീഡിയയുടെ പ്രവര്‍ത്തനം വളരെ സജീവമാണ്. സ്വതന്ത്ര വിജ്ഞാനമെന്ന സങ്കല്പത്തിന് ഏറ്റവും മികച്ച ഉദാഹരണവും വിക്കിപീഡിയ തന്നെ.
2. ഓപ്പണ്‍ അസസ് (Open access)
ഗവേഷണ പ്രബന്ധങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ. ഇതിന്റെ അനിവാര്യത മനസ്സിലാകണമെങ്കില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതി നോക്കിയാല്‍ മതി. ഗവണ്‍മെന്റാണ് (ജനങ്ങളുടെ കാശുപയോഗിച്ച്) മിക്ക ഗവേഷണങ്ങളുടെയും പ്രായോജകര്‍. എന്നാല്‍ ഗവേഷണാവസാനം ഇതിന്റെ കണ്ടെത്തലുകള്‍ (കൊള്ളാവുന്നതാണെങ്കില്‍) ഏതെങ്കിലും അന്തര്‍ദേശീയ/ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്നു. ഇതോടെ ഈ പ്രബന്ധം ആ ജേര്‍ണലിന്റെ സ്വത്താകുകയാണ്. ആവശ്യക്കാര്‍ ആ ജേര്‍ണല്‍ വാങ്ങിക്കൊള്ളണം. ഗവേഷണം നടന്ന അതേ സ്ഥാപനത്തിലെ മറ്റൊരാള്‍ക്കാണെങ്കില്‍ പോലും, എന്തിന് കാശ് കൊടുത്ത സര്‍ക്കാരിന് പോലും കണ്ടെത്തലുകളറിയാന്‍ ആ ജേര്‍ണലിന് കാശ് കൊടുക്കണം. അത് അവരുടെ സ്വത്താണ് !!
3. ഫ്ളിക്കര്‍ കൂട്ടായ്മകള്‍
ഫ്ലിക്കറില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്ന ആള്‍ക്കാര്‍ നിരവധിയാണ്. കേരളത്തില്‍ നിന്നും നിരവധിപേരുടെ ചിത്രങ്ങള്‍ ഈ ലൈസന്‍സില്‍ കണ്ടിട്ടുണ്ട്. വിലപ്പെട്ട ഒരു ശേഖരമാണ് അവരിലൂടെ നിര്‍മ്മിക്കപ്പെടുന്നത്..
മറ്റ് ലൈസന്‍സുകളുപയോഗിക്കുന്നവരെക്കൂടി നമുക്ക് ഈ മാര്‍ഗ്ഗത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ആശിക്കാം
4. ബ്ലോഗുകള്‍
ഫ്ലിക്കറിലെ പോലെ സ്വതന്ത്ര ലൈസന്‍സുകള്‍ക്ക് അത്ര പ്രചാരം ബ്ലോഗിലില്ല. എങ്കിലും, സ്വതന്ത്ര ലൈസന്‍സുകളുടെ ആവശ്യകത ഇടക്കൊക്കെ മലയാളം ബ്ഗോഗില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്. മാത്രമല്ല, സ്വതന്ത്ര സോഫ്റ്റ്‍വെയറുമായും വിക്കിപീഡിയയുമായുമൊക്കെ നല്ല ബന്ധമുള്ള പലരും മലയാളം ബ്ലോഗിംഗിലുമുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്രവിജ്ഞാനമെന്ന ആശയം ഇവിടെ നല്ല പ്രചാരം കിട്ടുമെന്നാശിക്കാം. മലയാളം ബ്ലോഗുകള്‍ സ്വതന്ത്ര വിജ്ഞാനകൂട്ടായ്മയുടെ ഭാഗമായാല്‍, കവിതകളും ലേഖനങ്ങളും കഥകളുമൊക്കെയായി ഒരു വലിയ ശേഖരമാവും സൃഷ്ടിക്കപ്പെടുക.
ഒരിക്കല്‍ക്കൂടി എല്ലാവരേയും ക്ഷണിക്കുന്നു, 27 ന് ഏറണാകുളത്തേക്ക്........

No comments:
Post a Comment