വെറുതെ ഇരുന്നു ബോറടിച്ചപ്പോള്‍, ഇന്റര്‍നെറ്റില്‍ മലയാളം എന്ന് മലയാളത്തില്‍ തന്നെ ഒന്ന് സേര്‍ച്ച് ചെയ്തുനോക്കി. അതെന്നെ എത്തിച്ചത് മലയാളം ബ്ളോഗുകളുടെ ലോകത്താണ്. ഒന്നും രണ്ടുമല്ല, അക്ഷരാര്‍ഥത്തില്‍ തന്നെ നിരവധി ബ്ളോഗുകള്. സാഹിത്യ ഭംഗിയുള്ള, അക്ഷരത്തെറ്റുകളില്ലാത്ത നല്ല മലയാളം... (ഇതു രണ്ടുമില്ലാത്തത് എന്റെ ബ്ളോഗിലാണ്)
കഥകളും നുറുങ്ങുകളുമെല്ലാം ഉണ്ട് ആ ലോകത്തില്‍. എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് ബ്ളോഗ് ചെയ്യുന്നവര്‍ക്കിടയിലെ നെറ്റ്വര്‍ക്ക് ആണ്.. നല്ല ഒരു സാമൂഹ്യക്കൂട്ടായ്മ അവിടെ നിലവിലുണ്ട്.
അങ്ങനെയാണ് മലയാളത്തില്‍ എന്തെങ്കിലും എഴുതണം എന്ന തോന്നല്‍ എനിക്കുണ്ടായത്. മറ്റൊന്നും എഴുതാന്‍ തോന്നാത്തതിനാല്‍ ഇതു തന്നെ എഴുതാം എന്നു കരുതി.....
കുറിപ്പ് : പിന്നെ ഇവിടെ അക്ഷരതെറ്റുകള്‍ ഒരുപാട് കാണുന്നുവെങ്കില്‍ അത് റെന്ററിലെ പ്രശ്നങ്ങളാണ്. ഞാന്‍ ഗ്നൂ-ലിനക്സ് ആണ് ഉപയോഗിക്കുന്നത്. വിന്ഡോസുകാര് അല്പം വ്യത്യസ്തമായായിരിക്കും ഇത് കാണുന്നത്. കഴിയുന്നതും വിന്ഡോസുകാര്ക്ക് വായിക്കാന്‍ പറ്റുന്നതരത്തിലാണ് ഇപ്പോള്‍ എഴുതുന്നത്.
ആരെങ്കുലും ഈ പേജ് വിന്‍ഡോസില്‍ കാണുന്നതിന്റെ ഒരു സ്ക്രീന്‍ഷോട്ട് എടുത്ത് എനിക്ക് അയച്ചു തരുമോ?
Wednesday, December 06, 2006
Subscribe to:
Post Comments (Atom)
5 comments:
സ്വാഗതം :)
ഇതൊക്കെ വായിച്ചുനോക്കൂ.
http://ashwameedham.blogspot.com/2006/07/blog-post_28.html
ബൂലോഗത്തേക്ക് സ്വാഗതം,സുഹൃത്തെ
മുകളില്‍ സൂചേച്ചി കാണിച്ചു തന്ന
ലിങ്കിലെ സെറ്റിങ്സ് വളരെ പ്രയോജനപ്രദമാണു.
ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളും ഉപകാരപ്പെട്ടേക്കും.ഇതു നോക്കുക :
http://howtostartamalayalamblog.blogspot.com
പിന്നെ,ഒരു കാര്യം :
പിന്മൊഴി എന്ന പേരില്‍ ഓരോ പോസ്റ്റിനും വരുന്ന കമന്റുകള്‍ ശേഖരിച്ചു വെക്കുന്ന ഒരിടമുണ്ട്.(പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പ്-http://groups.google.com/group/blog4comments)
പലരും ആ ഗ്രൂപ്പില്‍ വരുന്ന കമന്റുകള്‍ കണ്ടിട്ടാണു അതിനോടനുബന്ധിച്ചുള്ള പോസ്റ്റില്‍ പോകുന്നതും ആ ബ്ലോഗിനെക്കുറിച്ച് അറിയുന്നതും.
നിങ്ങളുടെ ബ്ലോഗിന്റെ settings-ലെ comments--ല്‍ comments notification adress:എന്ന ഭാഗത്ത് pinmozhikal@gmail.com
എന്നു കൊടുത്തിട്ടുണ്ടെങ്കില്‍ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് വരുന്ന കമന്റുകള്‍ പിന്മൊഴിയില് എത്തുകയും കൂടുതല്‍ പേര് അതുകണ്ട് അതിന്റെ ലിങ്ക് വഴി ഈ പോസ്റ്റിലും ബ്ലോഗിലും എത്തുന്നതുമായിരിക്കും.ശ്രദ്ധിക്കുമല്ലോ
സജിത്,
താങ്കള്‍ GNU/Linux ആണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞതില്‍ വളരെ സന്തോഷം. smc project-ല്‍ ഉണ്ടായിരുന്ന Sajith V K താങ്കള്‍ തന്നെയെന്നു കരുതുന്നു.
Gnome2/gtk2-ല്‍ മലയാളം ശരിയാക്കാന്‍ pango-ല്‍ ഒന്നു പണിഞ്ഞത് ഇവിടെ ഇട്ടിട്ടുണ്ട്. ഒന്നു പരീക്ഷിച്ചു നോക്കിക്കൊള്ളൂ
സുറുമയ്ക്,
smc യിലുണ്ടായിരുന്ന സജിത്ത് ഞാനാണ്.
താങ്കളുടെ പാച്ച് കണ്ടു... പക്ഷേ ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് എഡ്ജി ആണ്... പൂതിയ പാങ്കോ ഇട്ടതോടെ പ്രധാന പ്രശ്നങ്ങളെല്ലാം തീര്‍ന്നു. ഫോണ്ടായിരുന്നു പ്രധാന പ്രശ്നക്കാരന്‍.. അവനെ മാറ്റി, നല്ല ഒരെണ്ണം വച്ചു..(ഒരു സുഹൃത്ത് ഉണ്ടാക്കി തന്നതാ, രചനയെ അടിസ്ഥാനമാക്കി)
സൂവേച്ചിക്കും മിന്നാമിനുങ്ങിനും:
നന്ദി... വിവരങ്ങള്‍ വളരെ ഉപകാരപ്പെട്ടു
സജിത്,
എഡ്ജിയിലെ പുതിയ പാന്ഗോ പുതിയ ലിപിയെ മാത്രമേ ശരിയായി കാണിക്കുന്നുള്ളൂ. പഴയലിപിയില് രേഫം ചേര്‍ന്നു വരുന്നത് ശരിയാകുന്നില്ല. താങ്കളുടെ മലയാളം റെന്ഡറിങിന്റെ ഒരു screen shot കണ്ടാല്‍ നന്നായിരുന്നു.
Post a Comment