പ്രശ്നം അല്പം വിശാലമായി തന്നെ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നല്ലോ? ഇനി പരിഹാര മാര്‍ഗ്ഗങ്ങള്‍ നോക്കാം...
പ്രശ്നം ഒന്ന്
ഇതിന്റെ പരിഹാരം വളരെ ലളിതമാണ്. സ്പൂഫിംഗിന് സാധ്യതയുള്ള ഒരു കോമ്പിനേഷനും IDN-ല്‍ അനുവദിക്കരുത്. ഉദാഹരണത്തിന് 'ഒ' എന്ന അക്ഷരത്തിന് തൊട്ടുശേഷം, 'ാ' എന്ന ചിഹ്നം മലയാളത്തല്‍ ഒരിക്കലും വരില്ല (ആശയക്കുഴപ്പം വേണ്ട, 'ഓ' എന്നത് ഒരു പ്രത്യേക അക്ഷരമാണ്, അല്ലാതെ, ഒ ാ എന്നിവയുടെ കോമ്പിനേഷനല്ല). അതുകൊണ്ടുതന്നെ, ഒ ാ എന്നീ അക്ഷരങ്ങള്‍ അടുത്തടുത്തു വരുന്ന രീതിയില്‍ ആരെങ്കിലും വെബ്സൈറ്റ് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സ്പൂഫിംഗിനാണെന്ന് ഉറപ്പിക്കാം. ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ട കോമ്പിനേഷനുകള്‍ ഒരു ലിസ്റ്റായി IDN സൂക്ഷിക്കുന്നുണ്ട്..(ഈ ലിസ്റ്റിന്റെ സാങ്കേതിക നാമം ആര്‍ക്കെങ്കിലും അറിയുമോ?). മലയാളത്തില്‍ ഇങ്ങനെ ഒഴിവാക്കപ്പെടേണ്ട കോമ്പിനേഷനുകള്‍ താഴെ കാണിക്കുന്നു.
1. ഒ ാ
2. ഒ ൌ
3. ഇ ൌ
4. ഉ ൌ
5. െ എ
6. റ റ
7. ള ള
8. േ ാ
9. െ ാ
10. െ െ
11. െ ൌ
ഇത്തരത്തില്‍ ഇനിയേതെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ (ൌ ചിഹ്നം ഉണ്ടാക്കുന്ന ആശയക്കുഴപ്പം തത്കാലം വിടുന്നു)
പ്രശ്നം രണ്ട്
ഇവിടെയും പ്രശ്നം അവതരിപ്പിച്ചപ്പോള്‍ തന്നെ പരിഹാരത്തെക്കുറിച്ചുള്ള സൂചനയുണ്ട്. പ്രശ്നം ഒന്ന് പരിഹരിക്കപ്പെടുന്നതിലൂടെ ഭാഗികമായി ഈ പ്രശ്നവും പരിഹരിക്കപ്പെടുന്നുണ്ട്. 'േ' ' ാ' എന്നീ ചിഹ്നങ്ങള്‍ ഒരിക്കലും അടുത്തടുത്തു വരില്ലല്ലോ?... പിന്നെ പ്രശ്നം വരാന്‍ സാധ്യത, 'െ', 'േ' എന്നീ ചിഹ്നങ്ങള്‍ ഒരുവാക്കിന്റെ ആദ്യം വരുമ്പോഴാണ്. മലയാളത്തില്‍ ഒരുവാക്കിന്റെയും തുടക്കത്തില്‍ ഈ ചിഹ്നങ്ങള്‍ വരില്ല ( 'ക' 'േ' 'ര' എന്നതിനെയല്ലേ നാം കേര എന്നുവായിക്കുന്നത്..). അതുകൊണ്ട് തന്നെ, വെബ്അഡ്രസ്സിന്റെ തുടക്കത്തില്‍ 'െ', 'േ' ചിഹ്നങ്ങള്‍ അനുവദിക്കാതിരുന്നാല്‍ മതി. ഇടയ്ക്ക് അക്കങ്ങളോ, ഇംഗ്ലീഷ് അക്ഷരങ്ങളോ വന്നാല്‍, അവയ്ക്ക് ശേഷം ആദ്യം വരുന്ന മലയാളം അക്ഷരം 'െ', 'േ' എന്നിവ ആകരുത് എന്നുകൂടി ഉറപ്പിക്കണം... (ഉദാഹരണം വേണോ?)
ഈ പ്രശ്നം സി-ഡാക് പരിഹരിക്കാന്‍ ശ്രമിക്കൂന്നത്, എന്തൊക്കയോ റീ-ഓഡറിംഗ് പരിപാടിയിലൂടെയാണെന്നറിയാന്‍ കഴിഞ്ഞൂ. പ്രശ്നം സങ്കീര്‍ണ്ണമാക്കുകയല്ലേ ഇവിടെ? മാത്രമല്ല, റീ-ഓര്‍ഡറിംഗ് പൂതിയ ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.... അതോ, മുകളിലത്തെ നിര്‍ദ്ദേശത്തില്‍ ഞാന്‍ കാണാതെപോയ ഏതേലും ബഗ്ഗ് ഉണ്ടോ? (ബഗ്ഗില്ലെങ്കില്‍ നമുക്കിത് സീ-ഡാക്കിനെ അറിയിച്ചു നോക്കാം).
പ്രശ്നം മൂന്ന്
ഏതായാലും ചില്ല് എന്‍കോഡിംഗ് വരികയല്ലേ..... അപ്പോ ഇതിനെകുറിച്ച് ഇനി ചിന്തിക്കേണ്ട... ചില്ലൊഴികെ വേറെ എവിടേലും ഇത് (IDN ല്‍ Zwj അനുവദിക്കാത്തത്) സ്പൂഫിംഗിന് കാരണമാകുമോ? അറിയില്ല..
പ്രശ്നം നാല്
മലയാളഭാഷയിലെ അക്ഷരങ്ങളോട് സാമ്യമുള്ള മറ്റ് ഭാഷാ അക്ഷരങ്ങളുടെ ഒരു ലിസ്റ്റ് സി-ഡാക് നിര്‍മ്മിച്ചിട്ടുണ്ട്. (ഇപ്പോ തമിഴും ആംഗലേയവും മാത്രമേ നോക്കേണ്ടതുള്ളൂ, മറ്റു ഭാഷകളില്‍ ഡൊമെയിന്‍ പേരുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ല....). അപ്പൊ, ഞാന്‍ ഇട (ട - മലയാളം) എന്ന പേരില്‍ സൈററ് രജിസ്റ്റര്‍ ചെയ്താല്‍ ഇs (s- ആംഗലേയം) എന്ന പേരില്‍ മറ്റൊരു സൈറ്റ് അനുവദിക്കില്ല.... മറിച്ചും.
ഇപ്പോല്‍ ss.in (s - english) എന്ന സൈറ്റുണ്ടെങ്കില്‍ എനിക്ക് ടട.in (ട മലയാളത്തില്‍) എന്ന പേരില്‍ സൈറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല..... തമിഴുമായും ഇങ്ങനെ ചില സാമ്യതകളുണ്ട്.....
രസകരമായ ഒരുകാര്യം, ഈ നിബന്ധനകളൊക്കെ നമ്മുടെ .in സേര്‍വറിന് മാത്രമേ ബാധകമാകൂ എന്നതാണ്. മറ്റുള്ളവ നടത്തുന്നത്, പ്രൈവറ്റ് കമ്പനികളാണ്, അവര്‍ക്ക് സ്പൂഫിംഗ് അല്ല, ലാഭമാണ് പ്രധാനം....
മലയാളത്തില്‍ ഇപ്പൊഴുള്ള ഡൊമെയിന്‍ നാമം കണ്ടിട്ടില്ലേ.. മലയാളം.com ല്‍ പോയി നോക്കൂ....
(കെവിയാണ് ഇത് എനിക്ക് കാണിച്ചുതന്നത്, ആരാണാവോ ഇത് രജിസ്റ്റര്‍ ചെയ്തത്!)
Saturday, February 03, 2007
Subscribe to:
Post Comments (Atom)
5 comments:
മലയാളം ഡൊമെയിന്‍ നാമങ്ങള്‍... സ്പൂഫിംഗ് ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍...
(വര്‍ഷത്തില്‍ഒരു പോസ്റ്റേലും വേണ്ടേ...)
"ഏതായാലും ചില്ല് എന്‍കോഡിംഗ് വരികയല്ലേ..... " ഉറപ്പാണോ സജിത്തേ, ചിലപ്പോള്‍ കണ്‍സോര്‍ഷ്യം പുറകോട്ട് നടന്നാലോ? അതിനുള്ള ശ്രമങളല്ലേ കണ്ടുവരുന്നത്? -സു-
ചില്ല് എന്‍കോഡ് ചെയ്യപ്പെട്ടാലുണ്ടാവുന്ന സ്പൂഫിങ്ങ് കൂടി ഇനി പട്ടികയില്‍ ഉള്‍പെടുത്താം !
സൂ (സൂവേച്ചിയാണോ, സുല്ലാണോ?) ചില്ലെന്‍കോഡിംഗ് ഒക്കെ വരുമെന്നുതന്നെയാണ് തോന്നുന്നത്, അഥവാ വരുന്നില്ലേല്‍ IDN ല്‍ zwj അനുവദിക്കണം, വേറെ പോംവഴി ഇല്ലാ....
റാല്‍നിനോവ്, ചില്ലെന്‍കോഡ് ചെയ്യപ്പെട്ടാലുണ്ടാകുന്ന സ്പൂഫിംഗ് സാധ്യതകളേതൊക്കയാണ്? പെട്ടെന്നൊന്നും ക്ലിക്ക് ചെയ്യുന്നില്ല...
സജിത്തേ, അത് സൂവും അല്ല സുല്ലും അല്ല, സുനില്‍ (ബ്ലോഗ് വായനശാല) ആണ്.
സിബുവും രചന ഹുസ്സൈന്‍ മാഷും, മഹേഷ് മംഗലാട്ട് മാഷും, റാല്‍മിനോവും ഒക്കെ സജീവമായി പങ്കെടുത്ത ഈ ചര്‍ച്ച ഒന്ന് വായിച്ച് നോക്കൂ.
വന്യവനിക / വന്‍യവനിക എന്നൊക്കെ ഇനി വീണ്ടും പിന്‍മൊഴിയില്‍ കാണാനുള്ള ശേഷി ഇല്ലാഞ്ഞിട്ടാണ്. :-)
Post a Comment