രാഷ്ട്രീയക്കാര്കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകള്‍ എന്നും വാര്‍ത്തയാണല്ലോ. "ഇതൊക്കെ രാഷ്ട്രീയക്കാരുടെ കോപ്രായ"മെന്ന് ഒരിക്കലെങ്കിലും പ്രാകാത്തവര്‍ ചുരുക്കം. ഈ പ്രശ്നത്തെക്കുറിച്ചുതനനെ നമുക്ക് ചിന്തിക്കാം....
ചോദ്യം 1. ലോകത്തിലെ ഏറ്റവും നല്ല ഭരണ വ്യവസ്ഥ ഏതാണ്?
a. രാജഭരണം
b. നാടുവാഴിത്തം/ ജന്മിത്വം
c. വിദേശാധിപത്യം
d. ഫാസിസം
i. പട്ടാള ഭരണം
e. കമ്യൂണിസം (റഷ്യന്‍, ചൈനീസ് , വിയത്നാം മോഡല്‍)
f. മതാധിപത്യം
g. ക്യൂബ, വെനിന്‍സ്വേല മോഡല്‍ (പേരറിയില്ല)
h. അമേരിക്കന്‍ മോഡല്‍
i. ഇന്ത്യന്‍ മോഡല്‍ ജനാതിപത്യം
പ്രാകൃതകമ്യൂണിസം (നമ്മുടെ നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍, മാവേലിനാട് സങ്കല്പം), ഡയരക്റ്റ് ജനാതിപത്യം തുടങ്ങി ഇന്നത്തെ സമുഹത്തില്‍ പ്രായോഗികമല്ലാത്ത രീതികളും, നാലാം ലോകം, സോഷ്യലിസം (കമ്യൂണിസ്റ്റുകാരുടെ സ്വപ്നം), ദൈവലോകം, രാമരാജ്യം തുടങ്ങി എനിക്ക് ആശയ വ്യക്തത ഇല്ലാത്ത രീതികളും മുകളിലത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്, ക്ഷമിക്കുക.....
എന്റെ ഉത്തരം, ഇന്ത്യന്‍ മോഡല്‍ ജനാതിപത്യമെന്നാണ്. അതായത്, ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും നല്ല ഭരണരീതിയാണ് നാം തിരഞ്ഞെടുത്തത്. ഭരണഘടനാ ശില്പികള്ക്ക് വണക്കം...
ചോ: എന്നിട്ടും, എന്നിട്ടും, ഈ നാടെന്താ ഇങ്ങനെ?....
ഉ: ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ കുഴപ്പം, ല്ലാതെന്താ.....
ചോ: ഈ ഉത്തരം ഒരുതരം കൈകഴുകുകയല്ലേ?
ഉ: ഇവന്മാരെയൊക്കെ തിരഞ്ഞെടുത്ത നമ്മളെ പറഞ്ഞാല്‍ മതി...
വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും പ്രതികരണം ഇങ്ങനെയാണ്..(എന്ന് എനിക്ക് തോന്നുന്നു, തെളിവില്ല..). മലയാളികള്‍ താരതമ്യേനെ ഭേദമാണ്, സംശയമുണ്ടേല്‍ മലയാള പത്രങ്ങളും, ഇതരഭാഷാ പത്രങ്ങളും ഒന്ന് താരതമ്യപ്പെടുത്തിനോക്കിയാല്‍ മതി. എന്നാല്‍, ഇങ്ങനെ കുറ്റംപറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാനാവുമോ? നമുക്കീ നാടിനെ നന്നാക്കണ്ടെ? അതിന് നമുക്കെന്ത് ചെയ്യാനാവും? "നല്ല" ഭരണാധികാരികളെ തിരഞ്ഞെടുക്കുകയാണോ നമ്മുടെ ചുമതല? "നല്ല ആരുമില്ല" എങ്കില്‍ എന്ത് ചെയ്യണം?
"ജനങ്ങളില്‍ നിന്ന്, ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍" ഉള്ള സമ്പ്രതായത്തില്‍ ഏറ്റവും ശക്തി(power) ജനങ്ങള്‍ക്കാണെന്ന് എന്ന് നമ്മുടെ ഭരണഘടന അടിവരയിട്ടുപറയുന്നു (ചില ജഡ്ജിമാര്‍ക്ക് ഇപ്പോ മറ്റുപലതും തോന്നിത്തുടങ്ങിയിട്ടുണ്ടത്രേ). എന്നാല്‍, തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രക്രിയില്‍ ജനങ്ങള്‍ നേരിട്ടല്ല, മറിച്ച് ജനപ്രതിനിധികളിലൂടെയാണ് ഇടപെടുന്നത്. അതിനാല്‍ അതൊരു രാഷ്ട്രീയപ്രക്രിയയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈ ഭരണവ്യവസ്ഥയില്‍ സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണ്. ലഭ്യമായതില്‍ ഏറ്റവും നല്ലവ്യവസ്ഥ ആയതിനാല്‍ വ്യവസ്ഥയെ കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല.
പിന്നെയുള്ള പരിഹാരം, ഈ രാഷ്ട്രീയ പ്രക്രിയയെതന്നെ നന്നാക്കുക എന്നതാണ്. അതിന് സമൂഹത്തിലെ കഴിവുള്ളവര്‍, നല്ല ആശയമുള്ളവര്‍, മുഴുവനും വ്യക്തമായി ഈ രാഷ്ട്രീയപ്രക്രിയയില്‍ ഇടപെടണം. ഈ ഇടപെടലാണ് രാഷ്ട്രീയം......ഇങ്ങനെ ഇടപെടുന്നവരെല്ലാം രാഷ്ട്രീയക്കാരുമാണ്. അവര്‍ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകരാകണമെന്നല്ല ഇതിനര്‍ഥം, മറിച്ച് രാഷ്ട്രീയവത്കരിക്കപ്പെടണം എന്നാണ്. നാടിനെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിക്കുന്നുവെങ്കില്, അതിനെക്കുറിച്ച് താങ്കള്‍ക്ക് ഒരുകാഴ്ച്ചപ്പാടുണ്ടെങ്കില്, താങ്കളും രാഷ്ട്രീയവത്കരിക്കപ്പെടണം......നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നൊളിച്ചോടിയിട്ട് മറ്റാരെയെങ്കിലും കുറ്റം പറഞ്ഞിട്ടെന്തുകാര്യം?
പറഞ്ഞുവരുന്നത്, സമൂഹത്തിന്റെ നന്മയ്ക്ക് നാം ചെയ്യേണ്ടത്, നമ്മെതന്നെ രാഷ്ട്രീയവത്കരിക്കുക എന്നതാണ്. പോര, നാടിനെതന്നെ രാഷ്ട്രീയവത്കരിക്കണം... മതിയോ? നമ്മുടെലക്ഷ്യം ഒരു നല്ല നാളെയാണെങ്കില്‍, നാളെത്തെ സമൂഹത്തിന് നല്ല പൌരന്മാരെ വാര്‍ത്തെടുക്കാന്‍ കഴിയണം. നേരത്തേപറഞ്ഞതുമായി ചേര്‍ത്തുവായിച്ചാല്‍, നമ്മെപ്പോലെ അവരെയും രാഷ്ട്രീയവത്കരിക്കണം, രാഷ്ട്രീയ ബോധമുള്ളവരാക്കണം. (വിദ്യാര്‍ഥിസംഘടനയില്‍ ചേര്‍ക്കണം എന്നല്ല)...അവരോട് സമൂഹത്തിലെ തീഷ്ണമായ പ്രശ്നങ്ങളെ പറ്റി സംസാരിക്കണം, എങ്ങനെ അവ പരിഹരിക്കാമെന്ന് ചര്‍ച്ചചെയ്യണം. അവരതിനെപറ്റി ചിന്തിക്കട്ടെ.......
അതിനുപകരം, ചുറ്റുംനോക്കരുതെന്ന് പറഞ്ഞ്, പ്ലാച്ചിമടയിലെ പാവങ്ങളുടെ ചങ്കുപിഴിഞ്ഞെടുത്ത കോള കുടുപ്പിച്ച്, പണമാണഖിലസാരമൂഴിയില്‍ എന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം... മാറുമോ, മാറ്റാനാവുമോ?
ഓര്‍ക്കുട്ട് കാണിച്ചുതരുന്നത്
നാട് നന്നാവണം എന്നാഗ്രഹിക്കുന്ന ഏതൊരാളും അതിനുള്ള വഴിയെന്തെന്ന് ചിന്തിക്കില്ലേ? അതിനെ കുറിച്ച് അയാള്‍ക്ക് ചിലകാഴ്ചപ്പാടുകളുണ്ടാവില്ലേ? ഈ കാഴ്ചപ്പാടിനെയല്ലേ അയാളുടെ രാഷ്ട്രീയ നിലപാട് എന്ന് വിശേഷിപ്പിക്കുന്നത്? ഇനി ഓര്‍ക്കട്ട് തുറന്ന്, നിങ്ങളുടെ സൂഹൃത്തുക്കളുടെ പ്രൊഫൈലുകള്‍ വായിക്കൂ... ഭൂരിപക്ഷം പേരും "നോട്ട് പൊളിറ്റിക്കല്‍" എന്ന് എഴുതിയിട്ടില്ലേ? എന്താ അതിന്റെ അര്‍ഥം? സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച്, നാടിന്റെ ഭാവിയെക്കുറിച്ച്, അവര്‍ ചിന്തിച്ചിട്ടില്ല, താല്പര്യവുമില്ല എന്നല്ലേ? ഇതിലും മോശമായ ഒരുകാഴ്ചപ്പാട് വേറെയുണ്ടോ? [കടപ്പാട്: ദീപക് ആര്]

16 comments:
രാഷ്ട്രീയവത്കരിക്കുക, നമ്മെ, നാടിനെ, മക്കളെപ്പോലും....
സജിത്തിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാവലും മുദ്രാവാക്യം വിളിക്കലുമാണ് എന്നാണ് പലരുടേയും ധാരണ. അതാവണം നോട്ട് പൊളിറ്റിക്കല്‍ എന്ന് പ്രൊഫൈലുകള്‍ വരാന്‍ കാരണം. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെടുന്നതിനെയാണ് രാഷ്ട്ട്രീയം എന്ന് പറയുന്നത്. ചുവപ്പോ കാവിയോ പച്ചയോ മഞ്ഞയോ കൊടികള്‍ പിടിക്കണം അതിന് എന്ന് നിര്‍ബന്ധമില്ല. രാഷ്ട്രത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ഓടിയൊളിക്കരുത് എന്ന് മാത്രം.
annankunjinu ithrayum vivaram evidunnu kitti...enthayalum kollam......
www.agloco.com/r/BBBP5480
annankunjinu ithrayum vivaram evidunnu kitti...enthayalum kollam......
www.agloco.com/r/BBBP5480
സജിത്ത്, വളരെ കാലികപ്രാധാന്യമുള്ള വിഷയം.
രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിയ്കുന്ന മൂല്യശോഷണത്തെ സമൂഹത്തിലെ എല്ലാ രംഗങ്ങളിലും ഉണ്ടായിരിയ്കുന്ന മൂല്യച്യുതിയില് നിന്നും വേറിട്ട് നിര്‍ത്തി വിശകലനം ചെയ്യുന്നതു മലയാളിയുടെ പൊതുസ്വഭാവമായി മാറിയിരിയ്കുന്നു..പ്രത്യേകിച്ച് ബൂലോകരുടെ...
ഓര്‍ക്കുട്ടില്‍ depends രാഷ്ട്രീയക്കാരും കുറവല്ല...അതെന്തു രഷ്ട്രീയമെന്ന് ഇനിയും പഠിയ്ക്കേണ്ടിയിരിയ്കുന്നു...
സജിത്ത്, വളരെ ശരിയായ അഭിപ്രായം.പക്ഷേ എന്തു കൊണ്ടോ അരാഷ്ട്രീയത വല്ലാതെ സ്വീകരിക്കപ്പെടുന്നു,രാഷ്ട്രീയത നികൃഷ്ടമെന്ന് കരുതി തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു.
ഒരു ജനതക്ക് അതര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടൂ.പെരിയാറില്‍ ചെളി നിറഞ്ഞ വാര്‍ത്ത കണ്ടു കാണുമല്ലോ.അത് ശുദ്ധീകരിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗം കൂടുതല്‍ ശുദ്ധജലമൊഴുക്കുക എന്നത് മാത്രമാണ്,അത് പോലെ ജനാധിപത്യം നന്നാക്കാന്‍ കൂടുതല്‍ നല്ല ആളുകളുടെ പങ്കാളിത്തമാണ് വേണ്ടത്.എനിക്ക് ചുറ്റും എന്ത് നടന്നാലും ഒന്നുമില്ല,ഞാനും പെമ്പെറന്നോരും പൈതങ്ങളും സുഖമായിരിക്കണം എന്ന ചിന്താഗതിയാണ് അരാഷ്ട്രീയതയെടെ അടിക്കല്ല്.
ഞാന്‍ ഒരു കോണ്‍ഗ്രസ് അനുകൂലി അല്ലെങ്കിലും ആ പാര്‍ട്ടിയെക്കുറിച്ച് എപ്പോളും ചിന്തിക്കാറുണ്ട്.ശരിയായ ജനാധിപത്യത്തില്‍ നില കൊണ്ടിരുന്നെങ്കില്‍ അതൊരു മഹത്തായ പ്രസ്ഥാനമാകുമായിരുന്നു.കുടുംബാധിപത്യത്തിലൂടെ നെഹ്രു അതിനെ നശിപ്പിച്ചില്ലയിരുന്നെങ്കില് അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ കഴിയുന്ന,തന്റെ അഭിപ്രായങ്ങള്‍ക്ക് ജനപിന്തുണ നേടാന്‍ അനുവദിക്കുന്ന ഒരു പ്രസ്ഥാനം ജനാധിപത്യത്തിന് വലിയ മുതല്‍ക്കുട്ടായി മാറിയേനേ.സ്വാതന്ത്ര്യത്തിനു ശേഷം ബ്രീട്ടീഷുകാരുടെ കാലു നക്കികളില്‍ പലരും ഖദറും തയിപ്പിച്ച് അതില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് വെറും നട്ടെല്ലില്ലാ മൂടുതാങ്ങികളുടെ പാര്‍ട്ടിയായി.നെഹ്രു കുടുംബത്തിന്റെ അരിയിട്ട് വാഴ്ച്ച അവിടെ തുടങ്ങി.
സജിത്ത് പറഞ്ഞപോലെ പകരം വെയ്ക്കാന്‍ മറ്റൊന്നില്ലാത്ത ഒരു രീതിയാണ് നമ്മുടെ ജനാധിപത്യം.അല്‍പ്പം കൂടി സുതാര്യത,വികേന്ദ്രീകരണം,ജനപങ്കാളിത്തം എല്ലാറ്റിലുമുപരി നല്ല രാഷ്ട്രീയ സാക്ഷരത(നമ്മുടെ hihly educated self financing തന് കാര്യം നോക്കികളില്‍ നിന്ന് പ്രതീക്ഷിക്കാനാവത്തത്) ഇത്രയും കൂടി ആകുന്നതോട് കൂടി ഇത് അന്യൂനമായി തീരും.
കേരളത്തില്‍ രാഷ്ട്രീയക്കാര്‍ ബന്ദ് നടത്തുന്നതിനെക്കുറിച്ച് പുച്ഛിക്കുന്ന ആളുകള്‍ ഒരു കിളവന് സിനിമാക്കാരന് വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മരിച്ചപ്പോള്‍ ബാംഗ്ലൂറ് സ്തംഭിപ്പിക്കപ്പെട്ടതിനെക്കുറിച്ച് മൌനം പാലിക്കുന്നു.ചെറിയ മത ആഘോഷങ്ങള്‍ കലാപമാകുന്ന ശിവാജി നഗറിനെക്കുറിച്ച് മൌനം പാലിക്കുന്നു(അരാഷ്ട്രീയത വര്‍ഗ്ഗിയതയുടെ പ്രച്ഛന്നവേഷമല്ലേ).
കൊള്ളാം....
സജിത്, ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു. രാഷ്ട്രീയം ജനങ്ങളില്‍നിന്നു വേറിട്ട് മൂലധനത്തിനുചുറ്റും കറങ്ങട്ടെ എന്നാശിക്കുന്ന, രാധേയന് സൂചിപ്പിച്ച higly educated self financing കൂട്ടമാണ് നിര്‍ഭാഗ്യവശാല്‍ നമ്മളില്‍ ഭൂരിപക്ഷം.
രാധേയന്റെ പോസ്റ്റ് ശ്രദ്ധിച്ചിരുന്നോ? ഒരു creative alternativeനുള്ള ശ്രമമുണ്ടായിരുന്നു അതില്‍. ചേര്ത്തുവായിക്കേണ്ടതാണെന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പരാമര്‍ശിച്ചത്.
കൂടുതിലിപ്പോളെഴുതാന് തിരക്കനുവദിക്കുന്നില്ല. പിന്നീടെത്താന് ശ്രമിക്കാം.
പ്രിയ സജിത്ത്,
എനിക്ക് വളരെ താല്പര്യമുള്ള ഒരു കാര്യമാണ് താങ്കളുടെ പോസ്റ്റില്‍ കണ്ടത്..
മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും വോട്ട് ചെയ്യാന്‍ നാട്ടിലേയ്ക്ക് പോയപ്പോള്‍, കൂടെ ജോലി ചെയ്തിരുന്ന ഒരാള്‍ ചോദിച്ചത് “മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനാണോ “ എന്നാണ് !! കാരണം ചോദിച്ചപ്പോള്‍ “ സാധാരണ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കാണ്, വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളത് “ എന്ന ഉത്തരവും കിട്ടി !!
മറുപടി എഴുതണം എന്നു കരുതിയിട്ട് കുറേ നാളായെങ്കിലും തിരക്കില്പ്പെട്ടുപ്പോയി, ക്ഷമിക്കണം.
കേവലം ആനുകാലിക രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെപറ്റി പറയുന്നതിനുപകരം നല്ല ഒരു ചര്‍ച്ച ഇവിടെ നടന്നു, കമന്റിയ ഏവര്‍ക്കും നന്ദി. ദില്‍ബു ചൂണ്ടിക്കാട്ടിയപോലെ, രാഷ്ട്രീയം എന്ന പദത്തെ പലപ്പോഴും കേവലം കക്ഷിരാഷ്ട്രീയമായി തെറ്റിദ്ധരിക്കപ്പെടുന്നു. അതിനാല്‍, രാഷ്ട്രീയചര്‍ച്ചകള്‍ (എന്തിന് ചിന്തകള്‍ പോലും) കേവലം കക്ഷിരാഷ്ട്രീയത്തിന്റെ മൂല്യചുതികളെചുറ്റിപ്പറ്റിയാവുന്നു. അതേസമയം നാം ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്, ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് സമൂഹത്തില്‍ വരുത്താന്‍കഴിയുന്ന മാറ്റം വളരെ പരിമിതമാണ്. അതുകൊണ്ട് തന്നെ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും (ദില്ബുവിന്റെ വാക്കുകളില്‍, രാഷ്ട്രീയപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാത്ത ഏതൊരു വ്യക്തിയും), ഒരു കൂട്ടായ്മയുടെ ഭാഗമാവേണ്ടതുണ്ട്. അത് നിലവിലുള്ള ഒരു രാഷ്ട്രീയകക്ഷി ആവണമെന്നല്ല, മറിച്ച് പുതിയ രാഷ്ട്രീയ കക്ഷി ആവാം, ഏതെങ്കിലും സാമൂഹ്യസംഘടനയാവാം, മതസംഘടനയാവാം, ശാസ്ത്രപ്രസ്ഥാനമാവാം... ജനാതിപത്യത്തിന്റെ അടിസ്ഥാന പ്രക്രിയയില്‍ തന്നെ ഇടപെണമെങ്കില് അതൊരു രാഷ്ട്രീയ കക്ഷി തന്നെ ആവണം എന്ന് മാത്രം(തെറ്റുണ്ടെങ്കില്‍ തിരുത്താം).
കേരളവിശേഷം, ഈ ചര്‍ച്ചയുടെ ഫോകസ് നഷ്ടപ്പെടാതിരിക്കാന്‍, കക്ഷിരാഷ്ട്രീയത്തിലെ മൂല്യചുതിയെക്കുറിച്ച് ഇവിടെ ചര്ച്ചചെയ്യാതിരിക്കുന്നതല്ലേ നല്ലത്? ഈ പോസ്റ്റ് എഴുതുമ്പോള്‍ എന്റെ മനസ്സിലെ ചോദ്യം "ഞാന്‍ എന്തുചെയ്യണം”എന്നതായിരുന്നു, രാഷ്ട്രീയത്തിലെ മൂല്യച്യുതി ഒഴിവാക്കണം എന്നത് തികച്ചും വ്യത്യസ്തമായ പ്രമേയമാണ്, പ്രസക്തമാണെങ്കില്ക്കൂടി....മാത്രമല്ല, ഒയാസിസ് ചൂണ്ടിക്കാണിച്ചപോലെ, രാഷ്ട്രീയത്തിലെ മൂല്യശോഷണത്തെ സമൂഹത്തിലെ മറ്റെല്ലാരംഗങ്ങളിലെ മൂല്യച്യുതുയുമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്തരം ഒരു ചര്‍ച്ച ഈ പോസ്റ്റിന്റെ പരിധിക്കു പുറത്താണെന്നു തോന്നുന്നു...
രാധേയന്, ചന്ത്രക്കാറന്‍,
കോണ്‍ഗ്രസിനെക്കുറിച്ച് ഞാന്‍വായിച്ചത് കൂടുതലും ഇഎംഎസ്സിന്റെ ലേഖനങ്ങളാണ്, അവ അതിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങളായിരുന്നുതാനും... കോണ്‍ഗ്രസില്‍ എന്നെ, മറ്റുപലരെയും, ഒരുപക്ഷേ താങ്കളെപ്പോലും, ആകര്‍ഷിക്കുന്ന ഏക കാര്യം അഹിംസ എന്ന മഹത്തായ സിദ്ധാന്തമാണ് (ഇപ്പൊഴത്തെ കോണ്‍ഗ്രസിന്റെ മൂല്യച്യുതി ഇവിടെയും അവഗണിക്കുന്നു). ശത്രു ആക്രമകാരി ആണെങ്കില്‍പ്പോലും അഹിംസ നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കും എന്ന് ഗാന്ധിജി (എങ്കിലും) വിശ്വസിച്ചു, എന്റെയെങ്കിലും സാമാന്യബോധം ഇതിനെതിരാണ് എന്ന് പറയാതെവയ്യ. അതേസമയം ഇന്ത്യയുടെ സ്വാതന്ത്രപ്രാപ്തിയോടെ ഈ തത്വം തെളിയിക്കപ്പെട്ടതായും കരുതപ്പെടുന്നു..(വേറെ ഉദാഹരണങ്ങള്‍ ഉണ്ടോ?)
എനിക്കിനിയും സംശയങ്ങള്‍ ഉണ്ട്.. ഗാന്ധിജി അഹിംസാവാദവുമായി നിരാഹാര സത്യാഗ്രഹത്തിലിരുന്നപ്പോള് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിനെതിരെ ബലപ്രയോഗം നടത്താതിരുന്നത് (കൊല്ലാതിരുന്നത് എന്നെഴുതിയാലും കൂടുതലാവില്ലെന്നുതോന്നുന്നു) അഹിംസാവാദത്തിന്റെ വിജയമായിരുന്നോ അതോ, അദ്ദേഹത്തെ തൊട്ടാന്‍ ജനമിളകുമെന്ന, അത് നിയന്ത്രണാതീതമാകുമെന്ന തിരിച്ചറിവായിരുന്നോ? രണ്ടാമത്തേതായിരുന്നെങ്കില്, ഇന്ത്യന്‍ സ്വാതന്ത്ര സമരമോ, ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളോ അഹിംസാ സിദ്ധാന്തത്തിന് ബലമേകുന്നില്ല. ഏതായാലും കുറച്ചുകൂടിതുറന്ന് ചിന്തിക്കേണ്ടവിഷയമാണ്, ഒരുപക്ഷേ എന്റെ മുന്വിധികളാവാം അഹിംസാവാദത്തെ അംഗീകരിക്കുന്നതില്‍ നിന്ന് എന്നെ തടയുന്നത്....
അമല്‍, അമേരിക്ക ഉള്‍പ്പെടെയുള്ള "പലജനാതിപത്യ”രാജ്യങ്ങളിലും പോളിംഗ് ശതമാനം വളരെ കുറവാണ്. ഞന്‍ വോട്ടുചെയ്തതുകൊണ്ടൊന്നും നാടുനന്നാവില്ല എന്നത്, സാമൂഹ്യബോധമില്ലായ്തന്നെയാണെന്നാണ് ഞാനും വിശ്വസിക്കുന്നത്..
സജിത്ത്, ഒരു ഓഫ് ടോപ്പിക്ക് പറഞ്ഞോട്ടേ? ക്ഷമിക്കണം. താങ്കളുടെ മെയില്‍ ഐഡി ഇല്ലാതിരുന്നതുകൊണ്ടാണ് ഈ കമന്റ്.
താങ്കളുടെ ബ്ലോഗ് നാമം ഇംഗ്ലീഷ് അക്ഷരങ്ങളില്‍ തുടങ്ങുന്നത് ബ്ലോഗ്റോളില്‍ അതിനെ അക്ഷരമാല ക്രമത്തില്‍ തിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ‘ Sajith VK's own ’ എന്നുള്ളത് മലയാളത്തില്‍ ‘സജിത്ഥ് വി കെ യുടെ സ്വന്തം’ എന്നെഴുതിയതിനു ശേഷമാക്കി മാറ്റാമോ?
ഓണ്‍ ടോപ്പിക്ക്:
താങ്കളുടെ ചിന്തകളോട് ചേര്‍ന്ന് നില്ക്കുന്നു ഞാനും. പക്ഷെ എല്ലാവരും ഒന്ന് നന്നായിരുന്നെങ്കില്‍ എന്ന ഒരു ഉട്ടോപ്യന്‍ സങ്കല്പ്പമല്ലേ താങ്കളും നിര്‍ദ്ദേശിക്കുന്ന പ്രതിവിധി?
ശ്രീജിത്ത്ജി,
പറഞ്ഞകാര്യം ശരിയാക്കിയിട്ടുണ്ട്...
ഇനി ഓണ്ടോപ്പിക്ക്,
ഞാന്‍ എന്തുചെയ്യണം എന്ന ചോദ്യത്തിന്റെ ഉത്തരമാണീ പോസ്റ്റ്. അതുകൊണ്ടുതന്നെ, ഇത് എനിക്ക് ഇന്നുതന്നെ പ്രാവര്ത്തികമാക്കിത്തുടങ്ങാം. മറ്റുള്ളവരും അങ്ങനെ ചെയ്താല്‍ നല്ലത്. പക്ഷേ, മറ്റുള്ളവര്‍ ചെയ്തില്ല എന്ന ഒഴുവുകഴിവു എനിക്ക് പറയാന്‍ കഴിയില്ല. ഞാന്‍ സ്വയം രാഷ്ട്രീയവത്കരിക്കപ്പെടണം, മറ്റുള്ളപരെയും അങ്ങനെയാക്കാന്‍ ശ്രമിക്കണം, അത്രമാത്രം....
സജിതെ ഞാന്‍ എതു നെരത്തെ ഒരിക്കല്‍ കണ്ടതാണെകിലും ഇപ്പഴാണു ഇതിനു മറുപടി ഇടുന്നതു..ഈ ജനങ്ങള്‍ക്കു രഷ്ട്രീയത്തിലുമ്, പാറ്ട്ടികളിലും ഉളള് വിശ്വാസം എന്നോ നഷ്ടപ്പെട്ടു..ഇപ്പൊല് ലാഭമുളള് ഈ ബിസിനസ് ഏതാനും ആളുകളുടെ ക്യ്യില്‍..അല്ലങികില് കുട്ബ്ക്കാര്ക്കു.ഈപ്പൊള്‍ ഇന്ന്നതെ സാഹചര്യത്തില്‍ എതില്‍ നിന്നുളള് മോചനം നമുക്കു ഒരു വിദൂര സ്പ്നം മത്രമാണു സജിതെ.
രാഷ്ട്രീയം എന്നത് ഏറെ ഉപയോഗമുള്ളതും എന്നാല്‍ ദുരുപയോഗം ചെയ്യുന്നതുമായ വാക്ക് ആണ്.അരാഷ്ടീയ വാദികള്‍ തന്നെയാണ് നാടിന്റെ ഏറ്റവും വലിയ ശാപം.
നമുക്കു വേണ്ടത് വേദനയുടെ രാഷ്ട്രീയം ആണ്.മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട് നമുക്കു സ്വന്തമായി കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിയുകയില്ല.എന്നാല്‍
മുഖ്യധാരാ രാഷ്ട്രീയത്തിന് ദിശാബോധം നഷ്ടപ്പെടുന്നതു കാണുമ്പോള്‍ പരിതപ്പിക്കുകയാണ് ആദ്യപടി.മറ്റു മാറ്ഗങ്ങള് നമ്മുടെ മുന്നില്‍ തെളിയാതിരിക്കില്ല.
ഇപ്പോളാണിത് കണ്ടത്..വളരെ നന്നായിരിക്കുന്നൂ സജിത്ത്..ഇതേ പോലെ ചിന്തിക്കുന്ന കുറേയേറെപ്പേര്‍ വിചാരിച്ചാല്‍ തന്നെ ഒരുപാട് നല്ല മാറ്റങ്ങള്‍ സമൂഹത്തില്‍ വരുത്താന്‍ സാധിക്കയില്ലേ?
സജിത്ത് പറഞ്ഞു..
പിന്നെയുള്ള പരിഹാരം, ഈ രാഷ്ട്രീയ പ്രക്രിയയെതന്നെ നന്നാക്കുക എന്നതാണ്. അതിന് സമൂഹത്തിലെ കഴിവുള്ളവര്‍, നല്ല ആശയമുള്ളവര്‍, മുഴുവനും വ്യക്തമായി ഈ രാഷ്ട്രീയപ്രക്രിയയില്‍ ഇടപെടണം. ഈ ഇടപെടലാണ് രാഷ്ട്രീയം. ഒനാം തരം അഭിപ്രായം...നൂറു ശതമാനം യോജിക്കുന്നു.. രാഷ്ട്രീയ പ്രക്രിയയെ മറ്റാര്‍ക്കെങ്കിലുമൊക്കെ കൈകാര്യം ചെയ്യുവാന്‍ വിട്ടുകൊടുക്കുകയും ഒരു പ്രശ്നത്തിലും ഇടപെടാതെയിരിക്കുകയും ചെയ്തതിനുശേഷം രാഷ്ടീയം മോശമായി എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. നാം ചെയ്യേണ്ട ജോലി നാം തന്നെ ചെയ്യണം.
ഓഫ് ടോപിക്: വേര്‍ഡ് വെരിഫിക്കേഷന് എടുത്തുകളഞ്ഞ്കൂടെ?
Post a Comment